ദുബായിൽ രണ്ട് നൂതന ഗതാഗതസംവിധാനങ്ങൾകൂടി കൊണ്ട് വരാനുള്ള സംരംഭത്തിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 2 കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ദുബായിൽ പുതിയ ഗതാഗതസംവിധാനങ്ങളായി ഫ്ലോക്ക് ഡ്യുയോ റെയിലും സോളാർ റെയിൽ ബസുമാണ് വികസിപ്പിക്കാനൊരുങ്ങുന്നത്.
സോളാർപാനൽ പതിച്ച പാലത്തിലൂടെ സൗരോർജം ഉപയോഗിച്ച് യാത്രക്കാരെ കൊണ്ടുപോകുന്ന സംവിധാനമാണ് സോളാർ റെയിൽബസ്. മുകളിലും താഴെയുമുള്ള ട്രാക്കിലൂടെ നഗരത്തിനുചുറ്റും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന പോഡ് സംവിധാനമാണ് ഫ്ലോക്ക് ഡ്യുയോ ട്രാക്ക് റെയിൽ.
ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര പ്രോജക്‌ട് മാനേജ്മെൻ്റ് ഫോറത്തിലാണ് അതിനൂതനമായ ഈ യാത്രാസംവിധാനങ്ങൾ വികസിപ്പിക്കാൻ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ധാരണാപത്രങ്ങൾ ഒപ്പിട്ടത്.
യു.കെ.യിലെ അർബൻ മാസ് കമ്പനിയാണ് ഫ്ലോക്ക് ഡ്യുയോ റെയിൽ സംവിധാനം വികസിപ്പിക്കുക.
അമേരിക്കൻ കമ്പനിയായ റെയിൽ ബസ് ഇൻകോർപ്പറേഷനാണ് സോളാർ റെയിൽ ബസ് വികസിപ്പിക്കാനുള്ള ചുമതല. കാർബൺ പുറന്തള്ളലില്ലാത്ത പൊതുഗതാഗതസംവിധാനങ്ങൾ കണ്ടെത്തുക ലക്ഷ്യമിട്ടാണ് നൂതന പദ്ധതിക്ക് രൂപം നൽകുന്നത്.