അബുദാബിയിലെ ഒരു റോഡിൽ ഡ്രൈവർമാർ വാഹനവുമായി അഭ്യാസം നടത്തുന്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്നും കനത്ത പിഴയും ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാർ അതിവേഗത്തിൽ വാഹനമോടിക്കുകയും വാഹനത്തിന്റെ പിൻ ടയറുകളിലൂടെ സ്കിഡ് ചെയ്ത് റോഡിൽ അടയാളങ്ങളും ഉണ്ടാക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.
അശ്രദ്ധമായി വാഹനമോടിക്കുന്നതിനും അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്നതിനും 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും വാഹനം തിരിച്ചെടുക്കാൻ 50,000 ദിർഹം നൽകണമെന്നും പോലീസ് പറഞ്ഞു.
#فيديو | #شرطة_أبوظبي : إضاءات مرورية تستعرض خطورة قيادة المركبة بطيش وتهور .#إضاءات_مرورية pic.twitter.com/uzF8P3Lq9G
— شرطة أبوظبي (@ADPoliceHQ) January 19, 2024