ദുബായിലെ ഒരു പ്രധാന റോഡിൽ അപകടം നടന്നതായി ദുബായ് പോലീസ് അറിയിച്ചു.
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് ശനിയാഴ്ച രാവിലെ ഡിഫൻസ് ബ്രിഡ്ജിൽ നിന്ന് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലേക്കുള്ള ഭാഗത്ത് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
സംഭവത്തെത്തുടർന്ന് വാഹനയാത്രക്കാർക്ക് ഗതാഗത തടസ്സമുണ്ടായതായി മുന്നറിയിപ്പ് നൽകി.ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കാനും സുരക്ഷിതത്വം പാലിക്കാനും നിർദേശിച്ചിട്ടുണ്ട്