ദുബായിൽ കാണാതായ മലയാളിയെ മരുഭൂമിയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി : രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ

A Malayali who went missing in Dubai was found buried in the desert- Two Pakistani nationals were arrested

ദുബായിൽ കാണാതായ മലയാളിയെ മരുഭൂമിയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലയം സ്വദേശി അനിൽ കുമാർ വിൻസന്റിനെ  ഈ മാസം ജനുവരി രണ്ട് മുതൽ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ ഈ മാസം 12 ന് ഇദ്ദേഹത്തെ ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചുമൂടിയതായി കണ്ടെത്തിയെന്ന് പോലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ദുബായിൽ ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പി ആർ ഒ ആയിരുന്നു അനിൽ കുമാർ. 60 വയസായിരുന്നു.

അനിൽ കുമാർ ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികൾ അറസ്റ്റിലായി എന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.

ജില്ലാപ്രവാസി കൂട്ടായ്‌മയായ ടെക്‌സാസ് വൈസ് പ്രസിഡൻ്റാണ് അനിൽകുമാർ. പരേതനായ വിൻസെന്റ്റിന്റെയും റീത്തയുടെയും മകനാണ്. ഭാര്യ: ബ്രിജില. മക്കൾ: ബിവിൻ (എം.ബി.എ. വിദ്യാർഥി), ബിയ (പ്ലസ് ടു വിദ്യാർഥിനി). സഹോദരങ്ങൾ: അശോക് കുമാർ (ദുബായ്), ഉഷ, ലത, ബിന്ദു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!