2023 ൽ ലോകമെമ്പാടുമുള്ള 18.6 മില്യണിലധികമുള്ള ആളുകൾക്ക് യുഎഇ ഫുഡ് ബാങ്കിന്റെ പ്രോഗ്രാമുകളുടേയും സംരംഭങ്ങളുടേയും പ്രയോജനം ലഭിച്ചതായി കണക്കുകൾ വ്യക്‌തമാക്കുന്നു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ കുടക്കീഴിൽ സ്ഥാപിതമായ യുഎഇ ഫുഡ് ബാങ്കിന് കഴിഞ്ഞ വർഷം പ്രാദേശികവും അന്തർദേശീയവുമായ ചാരിറ്റികളും ഭക്ഷണ സ്ഥാപനങ്ങൾ ഉൾപ്പെടെ 800 ദാതാക്കളിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നു. 9,843 പങ്കാളികളേയും 1,800 സന്നദ്ധപ്രവർത്തകരേയും ഉൾപ്പെടുത്തി ബാങ്ക് 105 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഇതിലൂടെ ഏകദേശം 14.7 മില്യൺ ദിർഹം ഫണ്ട് ലഭിക്കുകയും 6,000 ടൺ ഭക്ഷണം മാലിന്യത്തിൽ നിന്ന് വഴിതിരിച്ചുവിടുകയും ചെയ്തു. 2027 ഓടെ ഭക്ഷ്യ പാഴാക്കുന്നത് 30 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഒത്തുചേർന്ന ഈ ശ്രമങ്ങൾ പരിസ്ഥിതി മലിനീകരണവും ഭക്ഷ്യ മാലിന്യവുമായി ബന്ധപ്പെട്ട ഉദ്‌വമനവും കുറയ്ക്കാൻ സഹായിച്ചു.