ഷാർജ ലൈറ്റ്‌സ് ഫെസ്റ്റിവലിന് മുന്നോടിയായുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ യൂണിവേഴ്സിറ്റി സിറ്റി ഹാളിലേക്കുള്ള സ്ട്രീറ്റ് റോഡ് ഇന്ന് ജനുവരി 23 ചൊവ്വാഴ്ച മുതൽ ഫെബ്രുവരി 21 ബുധനാഴ്ച വരെ അടച്ചിരിക്കുമെന്ന് ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
താഴെ ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത റൂട്ട് പൂർണ്ണമായും അടച്ചതായി കാണിക്കുന്നു. പ്ലാനിൽ കാണിച്ചിരിക്കുന്ന ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ട്രാഫിക്ക്, ദിശാസൂചനകൾ എന്നിവ പാലിക്കാനും വാഹനമോടിക്കുന്നവരോട് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നിർദേശമുണ്ട്.