പാരമൗണ്ട് ഗ്രൂപ്പിന്റെ കോർപറേറ്റ് ഹെഡ് ക്വാർട്ടേഴ്‌സ്‌ ഷാർജയിൽ തുറന്നു ; ലൈവ് ഫുഡ് കുക്കിങ് വിസ്മയമായി.

Paramount Group's corporate headquarters opened in Sharjah; Live food cooking is amazing.

മിഡിൽ ഈസ്റ്റിലാകെ അറിയപ്പെടുന്ന ഫുഡ് എക്യുപ്മെന്റ് സർവീസ് കമ്പനിയായ പാരമൗണ്ട് ഗ്രൂപ്പ് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 12 ല്‍ സ്ഥാപിച്ച കോർപറേറ്റ് ഹെഡ് ക്വർട്ടേഴ്‌സിന്റെ ഉത്‌ഘാടനം ഇന്ന് ( ജനു.23 , 2024) വർണാഭമായ ചടങ്ങുകളോടെ നടന്നു. ഇതിന്റെ ഭാഗമായി ജർമൻ ബ്രാൻഡായ റാഷണലുമായി ചേർന്ന് ‘ലൈവ് കുക്കിങ് ‘ കാഴ്ചക്കാരിൽ വിസ്മയം തീർത്തു.

ഫുഡ് എക്യുപ്മെന്റ് സർവീസ് മേഖലയിൽ ആഗോളതലത്തിൽ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പാരമൗണ് ഗ്രുപ്പ് പ്രഖ്യാപിച്ച 100 മില്യൺ ദിർഹത്തിന്റെ നിക്ഷേപ പദ്ധതിക്ക് കോർപറേറ്റ് ഓഫീസ് മന്ദിരത്തിന്റെ ഉത്ഘടനത്താടെ സമാരംഭമായി . എക്യുപ്മെന്റ്സിന്റെ പ്രദർശനവും വില്പനയും ഇനിമുതൽ ഇവിടെനിന്നും ഉണ്ടാകും . മാനു ഫാക്ചേഴ്‌സ് എന്നനിലയിൽ മാത്രമല്ല. ഫുഡ് എക്യുപ്മെന്റുകളുടെ 300 ഓളം ആഗോള ബ്രാൻഡുകളുടെ വിതരണക്കാർ കൂടിയാണ് പാരാമൗണ്ട് ഗ്രുപ്പ് .

ഈ ബ്രാൻഡുകൾ അടുത്തുപരിചയപ്പെടാനും തങ്ങളുടെ കിച്ചൻ കൂടുതൽ ആധുനീകരിക്കാനും റെസ്റ്റോറന്റ് , ബേക്കറികൾക്കും മറ്റും ഇവിടെ സജ്ജമാക്കിയിട്ടുള്ള ഡമോൺസ്ട്രഷൻ സൗകര്യമാകും .

പാരമൗണ്ട് ഗ്രൂപ്പ് സ്ഥാപകനും സി ഇ ഒ യുമായ കെ വി ഷംസുദ്ധീന്‍, എക്സിക്യൂട്ടീവ് ഡയറക്ട്ടേഴ്സ് ആയ ഹിഷാം ഷംസ്,അമർ ഷംസ് , ഡയറക്ടർ അഫ്ര ഷംസ്, ഖത്തർ ജനറൽ മാനേജർ ഡാനിയൽ ടി സാം , സെയിൽസ് ഡയറക്ടർ ഷെരിഫ്, സി എഫ് ഒ വിശ്വനാഥൻ തുടങ്ങിയവർ ഉത്ഘടനത്തിൽ പങ്കെടുത്തു. പാരാമൗണ്ട് ഗ്രുപ്പിന്റെ ഭാവിപദ്ധതികളെപ്പറ്റി സംസാരിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!