യുഎഇയിൽ ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും.
നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ബുധനാഴ്ച രാജ്യത്തുടനീളം മൂടൽമഞ്ഞ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുലർച്ചെ 1.30 മുതൽ രാവിലെ 9.30 വരെയാണ് മൂടൽമഞ്ഞ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.
ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിൽ 35 മുതൽ 85 ശതമാനം വരെയും ദുബായിൽ 30 മുതൽ 80 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.