മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ പ്യുവർഹെൽത്തിന്റെ അനുബന്ധ സ്ഥാപനമായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) തവാം ഹോസ്പിറ്റലിൽ വെച്ച് ഗാസയിൽ നിന്ന് യുഎഇയിലെത്തിയ റെറ്റിനോബ്ലാസ്റ്റോമ ട്യൂമർ ബാധിച്ച മൂന്ന് വയസ്സുകാരന്റെ നേത്ര ചികിത്സ വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ചു. കണ്ണിന്റെ പിൻഭാഗമായ റെറ്റിനയിൽ തുടങ്ങുന്ന ക്യാൻസറാണ് റെറ്റിനോബ്ലാസ്റ്റോമ. കുട്ടികളിൽ ഏറ്റവും സാധാരണമായ നേത്ര അർബുദമാണിത്
കുട്ടിയുടെ പ്രായവും മെറ്റാസ്റ്റെയ്‌സുകളുടെ അപകടസാധ്യതയും കണക്കിലെടുത്ത് ഈ അവസ്ഥയ്ക്ക് അടിയന്തിര ശ്രദ്ധ ആവശ്യമായിരുന്ന. ഈ ചികിത്സാ സമീപനത്തിന്റെ വിജയം, SEHA-യുടെ ശൃംഖലയിലുടനീളമുള്ള ഡയഗ്നോസ്റ്റിക്, ശസ്ത്രക്രിയാ മികവും ഞങ്ങളുടെ പീഡിയാട്രിക് ഓങ്കോളജി, ഒഫ്താൽമോളജി ടീമുകളുടെ സമർപ്പണവും ശക്തിപ്പെടുത്തുന്നു.
“PureHealth-ന്റെ നേതൃത്വത്തിൽ, ജനങ്ങളുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) പറഞ്ഞു.