യുക്രൈൻ തടവുകാരുമായി പോയ റഷ്യയുടെ ഐ എൽ 76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനം തകർന്ന് വീണ് 65 പേർ മരിച്ചു. റഷ്യ – യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ‍് വെച്ചാണ് സംഭവം ഉണ്ടായത്.
വിമാനത്തിലുണ്ടായിരുന്ന 65 പേരിൽ ആറു പേർ വിമാന ജീവനക്കാരും മൂന്നു പേർ സുരക്ഷാ ഉദ്യോഗസ്ഥരും, ബാക്കി യുക്രൈൻ തടവുകാരുമാണ്. യുക്രൈൻ തടവുകാരായ സൈനികരെ ബെൽഗ്രോഡ് ഭാഗത്തേക്ക് മാറ്റാനായി കൊണ്ടുപോകുകയായിരുന്നുവെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സൈനിക കമ്മീഷനെ നിയോഗിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.