ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനം ഇന്ന്. കര്‍ത്തവ്യപഥില്‍ രാവിലെ എട്ട് മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് കർത്തവ്യപഥിൽ അരങ്ങേറും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ – സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ അറിയിച്ചിരുന്നു.