കഴിഞ്ഞ വർഷം 2023 ൽ ദുബായിലെ റോഡപകടങ്ങളിൽ 8 പേരുടെ ജീവനെടുക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് ഇന്ന് വെള്ളിയാഴ്ച്ച അറിയിച്ചു.
2023ൽ മൊത്തം 320 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.ഇതിൽ എട്ട് പേർ മരിക്കുകയും 339 പരിക്കുകളിൽ 33 എണ്ണം ഗുരുതരമാണെന്നും 155 പേർ മിതമായ പരിക്കേറ്റവരിൽ 151 പേർ പ്രായപൂർത്തിയാകാത്തവരുമാണ്. 43,817 കാൽനടയാത്രക്കാരും നിയമിതമല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടന്നതിന് അറസ്റ്റിലായിട്ടുണ്ട്.