യുഎഇ ആസ്ഥാനമായുള്ള സാങ്കേതിക, പ്രതിരോധ ഗ്രൂപ്പായ എഡ്ജ് 200 HT-100, HT-750 ആളില്ലാ ഹെലികോപ്റ്ററുകൾ യുഎഇ പ്രതിരോധ മന്ത്രാലയത്തിന് വിതരണം ചെയ്യുന്നതിനുള്ള സുപ്രധാന കരാറിൽ ഒപ്പുവച്ചു. ലംബമായ ടേക്ക് ഓഫ്, ലാൻഡിംഗ് (VTOL) കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ആളില്ലാ ഹെലികോപ്റ്റർ സംവിധാനങ്ങൾക്കായുള്ള എക്കാലത്തെയും വലിയ ഓർഡറായ ഒരു നാഴികക്കല്ല് ഇടപാടിൻ്റെ ഭാഗമാണിതെന്ന് എഡ്ജ് (EDGE) പറഞ്ഞു.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എഡ്ജ് ഓർഗനൈസേഷനായ അനവിയ (Anavia ) യാണ് ആളില്ലാ ഹെലികോപ്ടർ നിർമിക്കുന്നത്. വ്യോമസേന ഇൻ്റലിജൻസ്, നിരീക്ഷണം, ചരക്കുനീക്ക ദൗത്യങ്ങൾ എന്നിവക്കായാണ് കോപ്ടറുകൾ ഉപയോഗിക്കുക.