ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതായി അബുദാബി

Abu Dhabi is the safest city in the world

മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ജീവിതനിലവാരം ഉയർത്തുന്നതിലും 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്തെത്തിയതായി അബുദാബി പോലീസ് അറിയിച്ചു. ഓൺലൈൻ ഡാറ്റാബേസ് നംബിയോ ആണ് ഈ റേറ്റിംഗ് അബുദാബിയ്ക്ക് നൽകിയിരിക്കുന്നത്.

2024 ലെ റാങ്കിംഗിൽ ആഗോളതലത്തിൽ 329 നഗരങ്ങളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച അബുദാബി, 2017 മുതൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന പദവി നിലനിർത്തിക്കൊണ്ടുതന്നെ  ശ്രദ്ധേയമായ കുതിപ്പ് തുടരുന്നുണ്ട്. സ്ഥിരതയുള്ള ഈ റാങ്കിംഗ്, അവിടെ താമസിക്കുന്നവർക്കും സന്ദർശിക്കുന്നവർക്കും അസാധാരണമായ ജീവിത നിലവാരം ഉറപ്പാക്കുന്നതിൽ അബുദാബിയുടെ സമർപ്പിത ശ്രമങ്ങളുടെ തെളിവാണ്.

അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തുടർച്ചയായ എട്ടാം വർഷവും തിരഞ്ഞെടുക്കാൻ സമൂഹത്തിൻ്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി നടത്തിയ ശ്രമങ്ങൾ സഹായകമായെന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!