യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇന്ന് മഴ പെയ്തതിനാൽ ഇന്ന് പൊതുവെ മേഘങ്ങളാൽ മൂടിക്കെട്ടിയ ദിവസമായിരിക്കാൻ സാധ്യതയുണ്ട്. ഷാർജയിലും ദുബായിലും കനത്ത മഴ പെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചു. ഇന്ന് വൈകുന്നേരം 5.30 വരെ – യെല്ലോ അലേർട്ട് നിലനിൽക്കുന്നിടത്തോളം കാലം ജാഗ്രത പാലിക്കാനും അധികാരികളുടെ നിർദ്ദേശങ്ങൾ നിരീക്ഷിക്കാനും താമസക്കാർക്ക് യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) നിർദ്ദേശം നൽകിയിട്ടുണ്ട്.
തീരദേശ, വടക്കൻ പ്രദേശങ്ങളായ ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലാണ് പകൽ സമയത്ത് മഴ പെയ്യാൻ സാധ്യതയുള്ളത്.