Search
Close this search box.

ഗതാഗതക്കുരുക്ക് കുറയും : ഷാർജയിൽ AI സാങ്കേതികവിദ്യയിൽ 48 ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ

Traffic congestion will be reduced- 48 traffic signal lights in Sharjah with AI technology

ഷാർജയിലുടനീളമുള്ള 48 ട്രാഫിക് ലൈറ്റുകൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ടെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

റോഡുകളിൽ ഗതാഗതക്കുരുക്ക് വലിയ അളവിൽ കുറക്കാൻ ഉപകരിക്കുന്നതാണ് പരിഷ്‌കരണം. വാഹനങ്ങളുടെ ഒഴുക്ക് 30 ശതമാനം വേഗത്തിലാക്കാൻ പദ്ധതി ഉപകരിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

ഓരോ സമയത്തും കടന്നുപോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും സെൻസറുകളും കാമറകളും അടക്കമുള്ള സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. AI സാങ്കേതികവിദ്യ വഴി സിഗ്‌നലിൻറെ സമയം ക്രമീകരിക്കാൻ സാധിക്കും. നിർമിതബുദ്ധി പ്രവർത്തനം തുടർച്ചയായി വാഹനങ്ങളുടെ ഒഴുക്ക് പഠിക്കുകയും അതിനനുസരിച്ച് ട്രാഫിക് നിജപ്പെടുത്തുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!