ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് 1.40 ന് പുറപ്പെടേണ്ട എയർഇന്ത്യ എക്സ് പ്രസ് IX 411 വിമാനത്തിൽ യാത്രക്കാരെ കയറ്റിയിരുത്തി എ.സി പ്രവർത്തിപ്പിക്കാത്തതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു.
വിമാനത്തിൽ എ.സിയില്ലാതെ വന്നപ്പോൾ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പലരും വിമാനത്തിലെ ഫ്ലയറുകൾ എടുത്ത് വീശാനും തുടങ്ങി. ഏറെ നേരെമായിട്ടും എ.സിയുടെ കാര്യത്തിൽ പരിഹാരമില്ലാതായപ്പോൾ ഡോർ തുറന്നിട്ട് തരണമെന്ന് ക്രൂ അംഗങ്ങളോട് യാത്രക്കാർ ആവശ്യപ്പെട്ടു.
തുടർന്ന് യാത്രക്കാർ സീറ്റിൽ നിന്ന് ഇറങ്ങി പ്രതിഷേധിച്ചപ്പോൾ 35 മിനിറ്റ് വൈകി പുലർച്ചെ 2.15 നാണ് വിമാനം എ.സി പ്രവർത്തിപ്പിച്ച് ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിന് തൊട്ട് മുൻപ് മാത്രമാണ് എ.സിയിട്ട് തന്നതെന്നും യാത്രക്കാർ പറയുന്നു.