യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ മൂടികെട്ടിയ അവസ്ഥയുമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
പ്രത്യേകിച്ച് ഇന്ന് രാത്രിയും നാളെ രാവിലെയും മഴ പെയ്യാനും സാധ്യതയുണ്ട്. മിതമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ ഇന്ന് ഹ്യുമിഡിറ്റി 25 മുതൽ 75 ശതമാനം വരെയും ദുബായിൽ 30 മുതൽ 75 ശതമാനം വരെ ഉണ്ടാകാനും സാധ്യതയുണ്ട്.