യുഎഇയിൽ 2024 ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വിലകൾ ഇന്ന് പ്രഖ്യാപിച്ചു.
ഇന്ന് 2024 ജനുവരി 31 ന് പ്രഖ്യാപിച്ച വിലവിവരകണക്കനുസരിച്ച് 2024 ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമായിരിക്കും. 2024 ജനുവരി മാസത്തിൽ ഇതിന് 2.82 ദിർഹമായിരുന്നു.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2024 ഫെബ്രുവരിയിൽ 2.76 ദിർഹമായിരിക്കും. 2024 ജനുവരി മാസത്തിൽ ഇതിന് 2.71 ദിർഹമായിരുന്നു.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2024 ഫെബ്രുവരിയിൽ 2.69 ദിർഹമായിരിക്കും. 2024 ജനുവരി മാസത്തിൽ ഇതിന് 2.64 ദിർഹമായിരുന്നു.
2024 ഫെബ്രുവരി മാസത്തിൽ ഡീസൽ ലിറ്ററിന് 2.99 ദിർഹമായിരിക്കും. 2024 ജനുവരി മാസത്തിൽ ഡീസൽ ലിറ്ററിന് 3 ദിർഹമായിരുന്നു.