യുഎഇയുടെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മഴ പെയ്യുകയാണ്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം അബുദാബി, ദുബായ്, ഫുജൈറ, റാസൽ ഖൈമ, ഷാർജയുടെ ആന്തരിക ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. എമിറേറ്റുകളിൽ ഉടനീളം താപനിലയിലും ഗണ്യമായ കുറവുണ്ട്.
മണിക്കൂറിൽ 40 കി.മീ/മണിക്കൂർ വരെ, രാജ്യത്തുടനീളം പൊടി വീശുമെന്ന് NCM പ്രവചിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും കൂടിയ താപനില 27-32 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 10-15 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 25-30 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 20-26 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.