2047ൽ വികസിത ഭാരതം ലക്ഷ്യം : ഇന്ത്യ- മിഡിൽ ഈസ്റ്റ് -യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിൽ നിർണ്ണായകമാകുമെന്നും ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ

Developed India in 2047- Finance Minister Nirmala Sitharaman said in the budget that the India-Middle East-Europe corridor will be crucial in world trade.

അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരമായും വാണിജ്യപരവുമായും ഇന്ത്യയ്ക്കും മറ്റുള്ളവർക്കും ഗെയിം ചേഞ്ചർ’ആയിരിക്കുമെന്നും ഈ ഇടനാഴി ലോക വ്യാപാരത്തിൽ നിർണ്ണായകമാകുമെന്നും രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

ഈ ഇടനാഴിക്കായി മുൻകയ്യെടുത്തത് ഇന്ത്യയാണെന്നും അത് ചരിത്രം ഓർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞത് ഉദ്ധരിക്കുകയായിരുന്നു ധനമന്ത്രി. കോവിഡ് മഹാമാരിക്കു ശേഷം ലോകക്രമം മാറി. ലോകമാകെ പ്രയാസത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇന്ത്യ ജി20 അധ്യക്ഷ പദം ഏറ്റെടുത്തത്.

കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറെ മാറ്റങ്ങള്‍ക്ക് സാക്ഷിയായി. എല്ലാമേഖലകളെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദരിദ്രരെയും സ്ത്രീകളെയും യുവാക്കളെയും കര്‍ഷകരെയും കേന്ദ്രീകരിച്ചായിരുന്നു വികസനപ്രവര്‍ത്തനങ്ങളെന്ന് മന്ത്രി പറഞ്ഞു.

25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനത്തോളം വര്‍ധിച്ചു. സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായി. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു.

2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!