യുഎഇയിൽ പുതിയ സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി (ZGB) പ്രോഗ്രാമിന് കീഴിൽ അനാവശ്യമെന്ന് തോന്നുന്ന 2000 സർക്കാർ നടപടിക്രമങ്ങൾ റദ്ദാക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
തന്ത്രത്തിൻ്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ 2000 അനാവശ്യ നടപടിക്രമങ്ങൾ ഇല്ലാതാക്കാൻ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സേവനങ്ങൾ നടത്താൻ എടുക്കുന്ന സമയം പകുതിയായി കുറയ്ക്കാനും വകുപ്പുകളെ ചുമതലപ്പെടുത്തി
അനാവശ്യമായ ബ്യൂറോക്രാറ്റിക് നടപടിക്രമങ്ങൾ നീക്കം ചെയ്യുന്നതിൽ മികവ് പുലർത്തുന്ന സർക്കാർ ജീവനക്കാർക്കോ ടീമുകൾക്കോ ഒരു മില്യൺ ദിർഹം ഇൻസെൻ്റീവ് ബോണസും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട് . അനാവശ്യ സർക്കാർ നടപടിക്രമങ്ങളും ആവശ്യകതകളും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ZGB പ്രോഗ്രാം 30 ഫെഡറൽ സർക്കാർ സ്ഥാപനങ്ങളുടെ സാന്നിധ്യത്തിലാണ് ആരംഭിച്ചത്.
بحضور 30 جهة اتحادية أطلقنا برنامجاً جديداً لتصفير البيروقراطية الحكومية حيث ستعمل الجهات الحكومية على إلغاء 2000 إجراء حكومي خلال عام .. وتقليل مدة الخدمات الحكومية بنسبة 50% .. وإعادة هندسة مئات الخدمات الحكومية … وضعنا حوافز لفرق العمل التي تقلل من إجراءاتها … وأعلنا عن… pic.twitter.com/p47w7KNG4X
— HH Sheikh Mohammed (@HHShkMohd) February 1, 2024