ചില വിഭാഗം ഇന്ത്യക്കാർക്ക് ഇനി ദുബായിൽ പ്രീ അപ്രൂവ്‌ഡ് വിസ ഓൺ അറൈവൽ സൗകര്യം നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
അമേരിക്കയിലേക്ക് ആറ് മാസമെങ്കിലും കാലാവധിയുള്ള വിസ ഉള്ളവർക്കും യുഎസ് ഗ്രീൻ കാർഡ്, യൂറോപ്യൻ യൂണിയൻ അല്ലെങ്കിൽ യു.കെ. റസിഡൻസി ഉള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ദുബായ് വിസ പ്രോസസിങ് സെൻ്റർ നൽകുന്ന 14 ദിവസത്തെ സിംഗിൾ എൻട്രി വിസയാണ് ഇത്. ഉപഭോക്താക്കൾ എയർലൈനിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. ദുബായിൽ എത്തിയാൽ ക്യൂ ഒഴിവാക്കി യാത്രക്കാർക്ക് കസ്‌റ്റംസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കും. അതേസമയം ജിഡിആർഎഫ്എയുടെ സമ്പൂർണ വിവേചനാധികാരത്തിലാണ് ഈ വിസ അനുവദിക്കുന്നതെന്നും എമിറേറ്റ്സ് എയർലൈൻസ് വ്യക്തമാക്കി.