അബുദാബി-അൽ ഐൻ റോഡിൽ (E22) ഇന്ന് ഫെബ്രുവരി 2 വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ഫെബ്രുവരി 4 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ഭാഗിക റോഡ് അടച്ചിടൽ ഉണ്ടായിരിക്കുമെന്ന് അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു.
അൽ ഐനിലേക്കുള്ള രണ്ട് ഇടത് പാതകളിലായിരിക്കും അടച്ചിടൽ ഉണ്ടാകുക . വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.