ഗൾഫിലെ പ്രശസ്‌തമായ വാച്ച് & ജ്വല്ലറി ഷോയുടെ 53-ാ മത് എഡിഷൻ ഷാർജ എക്സ്പോയിൽ നാളെ ഫെബ്രുവരി 4 ഞായറാഴ്ച്ച അവസാനിക്കും. ജനുവരി 31 മുതൽ ആരംഭിച്ച ഷോയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗൾഫിന്റെ പല ഭാഗത്ത് നിന്നും സന്ദർശകർ ഒഴുകിയെത്തിയിരുന്നു.
ലോകത്തിലെ എല്ലാ മികച്ച ബ്രാൻഡുകളുടെ വാച്ചുകളും 500 ലധികം വരുന്ന ജ്വല്ലറികളുടെ മാസ്റ്റർ ബ്രാൻഡുകളും വ്യത്യസ്തങ്ങളായ വിലയേറിയ കല്ലുകളും, വജ്രങ്ങളും, കരകൗശലവസ്തുക്കളും പ്രദർശിപ്പിക്കുന്ന അതിമനോഹരമായ ഒരു എക്ഷിബിഷൻ ആണിത്. ഇതിലേക്കുള്ള രജിസ്ട്രേഷൻ സൗജന്യമാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി https://register.mideastjewellery.com സന്ദർശിക്കാവുന്നതാണ്.