യുഎഇയുടെ സുസ്ഥിരതാ വർഷം 2024-ലേക്ക് കൂടി നീട്ടിയതായി യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. ഇന്ന് യുഎഇ പരിസ്ഥിതി ദിനത്തിൽ ആണ് പ്രസിഡൻ്റ് ഈ പ്രഖ്യാപനം നടത്തിയത്.
”ദേശീയ പരിസ്ഥിതി ദിനത്തിൽ, സുസ്ഥിരതയുടെ വർഷം 2024 വരെ നീട്ടുന്നതായി ഞങ്ങൾ പ്രഖ്യാപിക്കുന്നു, ഇത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഭാവി തലമുറകയെ സംരക്ഷിക്കുന്നതിനുമുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു” അദ്ദേഹം എക്‌സിൽ പറഞ്ഞു.
COP28-ൽ കൈവരിച്ച യുഎഇ സമവായം കെട്ടിപ്പടുക്കുന്നതിലൂടെ, എല്ലാവർക്കുമായി കൂടുതൽ സുസ്ഥിരമായ ഭാവി പിന്തുടരുന്നതിനായി ഞങ്ങൾ ആഗോള സമൂഹവുമായി കൈകോർത്ത് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 2023 ജനുവരി 20 ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി കോപ് 28 ന് യു എ ഇ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ ആണ് രാജ്യം സുസ്ഥിരതാ വർഷാചരണം പ്രഖ്യാപിച്ചിരുന്നത്