അബുദാബിയിലെ ഒരു ആരോഗ്യ കേന്ദ്രത്തിന് ആരോഗ്യ വകുപ്പ് ഒരു മില്യൺ ദിർഹം പിഴ ചുമത്തി.
ഈ കേന്ദ്രത്തിലെ ചില ഡോക്‌ടർമാർ തട്ടിപ്പു നടത്തിയെന്ന സംശയത്തിൽ അന്വേഷണം നടത്തിവരികയാണ്. ഹെൽത്ത് സെൻ്ററിൻ്റെ എല്ലാ ശാഖകളും ഭാവിയിൽ ഡെൻ്റൽ സേവനങ്ങൾ നൽകുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ഇതിനുപുറമെ, എട്ട് ഹെൽത്ത് കെയർ സൗകര്യങ്ങൾ, നാല് ഹോം കെയർ സൗകര്യങ്ങൾ, ഒരു ഡെൻ്റൽ ക്ലിനിക്, ഒരു ഒക്യുപേഷണൽ മെഡിസിൻ സെൻ്റർ, ഒരു ലബോറട്ടറി, ഒരു മെഡിക്കൽ സെൻ്റർ എന്നിവ നിയമലംഘനങ്ങൾ നടത്തിയതിന് അടച്ചുപൂട്ടിയിട്ടുമുണ്ട്.
പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുക, ഇലക്ട്രോണിക് റിപ്പോർട്ടിംഗിനുള്ള നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുക, അത്യാവശ്യ സന്ദർഭങ്ങളിൽ മരുന്നുകളോ സാധനങ്ങളോ നൽകാതിരിക്കുക,അണുബാധ തടയുന്നതിൽ പരാജയപ്പെടുക, മെഡിക്കൽ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാതിരിക്കുക, ഹോം കെയർ സേവനങ്ങളുടെ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതിരിക്കുക, ചികിത്സയ്ക്കായി രോഗിയുടെ സമ്മതം വാങ്ങാതിരിക്കുക, ചികിത്സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും അപകടസാധ്യതകളും വ്യക്തമാക്കാതിരിക്കുക, DoH ലൈസൻസുള്ള ആരോഗ്യ വിദഗ്ധരെ നൽകാതിരിക്കുക എന്നീ കുറ്റങ്ങൾക്കാണ് ഈ ഹെൽത്ത് സ്ഥാപനങ്ങൾ അടപ്പിച്ചത്.
ആരോഗ്യ പരിരക്ഷാ സംവിധാനത്തിൻ്റെ കാര്യക്ഷമത കാത്തുസൂക്ഷിക്കുന്നതിനുള്ള നയങ്ങൾ പാലിക്കാൻ എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളോടും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.