സംസ്കരിച്ച മാംസ ഉൽപന്നങ്ങളിൽ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാൻ ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ടെന്ന് ദുബായ് സെൻട്രൽ ലബോറട്ടറി അറിയിച്ചു.
ഭക്ഷ്യവസ്‌തുക്കളുടെ ഡി.എൻ.എ പരിശോധിച്ചാണ് പന്നിയിറച്ചി അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത്. ദുബായിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളിൽ അന്താരാഷ്ട്ര നിലവാരവും മാനദണ്ഡങ്ങളും പാലിക്കുന്നതോടൊപ്പം പരമാവധി കാര്യക്ഷമതയും ഗുണ നിലവാരവും ഉറപ്പുവരുത്താനുള്ള സമഗ്രമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിൻറെ ഭാഗമായാണ് ഈ പുതിയ സാങ്കേതിക വിദ്യ മൈക്രോബയോളജിക്കൽ ലബോറട്ടറിൽ സ്ഥാപിച്ചിരിക്കുന്നത്.
വ്യത്യസ്തമായി 100 തവണ ഉയർന്ന കാര്യക്ഷമതയോടെ പന്നിയിറച്ചി സാന്നിധ്യം കണ്ടെത്താൻ ലബോറട്ടറിക്ക് കഴിയും. ഭക്ഷ്യവസ്‌തുക്കളിലെ വിവിധ തരം ബാക്‌ടീരിയകൾ, യീസ്റ്റ്, ഫംഗസ് തുടങ്ങിയവയുടെ സാന്നിധ്യം അതിവേഗത്തിൽ കണ്ടെത്താനും കഴിയും. ഭക്ഷ്യവസ്‌തുക്കളുടെ ഉപയോഗ കാലാവധി, ഗുണമേന്മ, സുരക്ഷപരിശോധന എന്നിവയും ഈ ലബോറട്ടറിയിൽ പരിശോധിക്കാം.
മൈക്രോബയോളജിക്കൽ ലബോറട്ടറികളിലാണ് ഈ പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നതെന്നും , പന്നിയിറച്ചി ഉപോൽപ്പന്ന അവശിഷ്ടങ്ങൾ 100 ഓളം കാര്യക്ഷമതയോടെ കണ്ടെത്തി വ്യാപാരം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളെയും കൂടുതൽ വിശ്വസനീയമാക്കിയിട്ടുണ്ടെന്നും ദുബായ് മുനിസിപ്പാലിറ്റിയിലെ ദുബായ് സെൻട്രൽ ലബോറട്ടറി ഡിപ്പാർട്ട്‌മെൻ്റ് ആക്ടിംഗ് ഡയറക്ടർ എഞ്ചിനീയർ ഹിന്ദ് മഹമൂദ് അഹമ്മദ് പറഞ്ഞു.
طوّر مختبر دبي المركزي التابع لـ #بلدية_دبي، آلية فحص جديدة ومبتكرة للتأكّد من سلامة منتجات اللحوم المُصنّعة، بمقدار يفوق طريقة الفحص التقليدية بنحو 100 مرة، وبشكلٍ يضمن حماية المستهلكين وزيادة الثقة في كافة المنتجات المتداولة. #البلدية_تبتكر
#دبي_أكثر_جودة_للحياة pic.twitter.com/pxKgMvseZ9— بلدية دبي | Dubai Municipality (@DMunicipality) February 4, 2024