അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ മലയാളിയായ രാജീവ് അരീക്കാട്ട് 15 മില്യൺ ദിർഹം സമ്മാനം സ്വന്തമാക്കി.
അൽ ഐൻ നിവാസിയായ രാജീവ് തൻ്റെ രണ്ട് മക്കളുടെ ജന്മദിനത്തിന് തുല്യമായ 7, 13 നമ്പറുകളുള്ള 037130 എന്ന ടിക്കറ്റാണ് തിരഞ്ഞെടുത്തത്. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം 10 വർഷത്തിലേറെയായി അൽ ഐനിലാണ് രാജീവ് താമസിക്കുന്നത്. അൽഐനിൽ ഡ്രാഫ്റ്റ്സ്മാൻ ആയാണ് ജോലി നോക്കുന്നത്. കഴിഞ്ഞ 3 വർഷമായി രാജീവ് ടിക്കറ്റ് എടുക്കുന്നുണ്ട്.
ഇത്തവണ തൻ്റെ രണ്ട് മക്കളുടെ ജന്മദിനത്തിന് തുല്യമായ നമ്പർ 20 പേർ കൂടി ചേർന്നാണ് എടുത്തത്. സമ്മാനത്തുക 20 പേരും ചേർന്ന് ആനുപാതികമായി വീതിക്കും. തുക എന്ത് ചെയ്യണമെന്ന് താൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് രാജീവ് പറഞ്ഞു. ശനിയാഴ്ച നടന്ന 260–ാമത് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഈ ഗ്രാൻഡ് പ്രൈസ് ലഭിച്ചത്.