പലസ്തീൻ ജനതക്ക് വീണ്ടും സഹായമെത്തിച്ച് ലുലു ഗ്രൂപ്പ്

Lulu Group again helps the Palestinian people

കെയ്റോ: ഗാസയിൽ സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ ഉൾപ്പെടെ 50 ടൺ സഹായവസ്തുക്കളാണ് രണ്ടാം ഘട്ട സഹായമായി കെയ്റോയിലുള്ള ലുലു ഗ്രൂപ്പ് റീജിയണൽ ഓഫിസ് മുഖാന്തിരം ഈജിപ്ത് റെഡ്ക്രസൻ്റിന് കൈമാറിയത്. ലുലു ഈജിപ്ത് മാർക്കറ്റിംഗ് മാനേജർ ഹാതെം സെയിദിൻ്റെ നേതൃത്വത്തിലാണ് സഹായവസ്തുക്കൾ ഇന്നലെ ഈജിപ്ത് റെഡ്ക്രസൻ്റിന് കൈമാറിയത്.

ലുലു ഈജിപ്ത് ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജിയണൽ ഡയറക്ടർ ഹുസെഫ ഖുറെഷി, റെഡ് ക്രസൻ്റ് അധികൃതർ എന്നിവരും സംബന്ധിച്ചു.

ലുലു കൈമാറിയ സഹായങ്ങൾ ഗാസയിലെ ജനങ്ങൾക്ക് എത്രയും പെട്ടെന്ന് എത്തിക്കാനാണ് ലക്ഷ്യമെന്ന് ഈജിപ്ത് റെഡ്ക്രസൻ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റാമി എൽ നാസർ അറിയിച്ചു. പലസ്തീൻ ജനതക്ക് നൽകുന്ന സഹായഹസ്തത്തിന് ലുലു ഗ്രൂപ്പിനോടും എം.എ. യൂസഫലിയോടും എൽ നാസ്സർ പ്രത്യേകം നന്ദി അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ ആദ്യഘട്ട സഹായമായി 50 ടൺ അവശ്യവസ്തുക്കൾ ലുലു ഈജിപ്ത് റെഡ് ക്രസൻ്റിൻ്റെ സഹകരണത്തോടെ ഗാസയിലെ ജനങ്ങൾക്ക് എത്തിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!