ദുബായിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു.
കൊടുമ്പ് കരിങ്കരപ്പുള്ളി കാരക്കാട് ജാനകി നിവാസിൽ എൻ.കെ. പ്രമോദിൻ്റെയും രമയുടെയും മകൻ രാജ് കിരൺ (28) ആണു മരിച്ചത്. ജനുവരി 30 ന് വൈകിട്ട് അഞ്ചരയോടെ രാജ് കിരൺ ഓടിച്ച കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
7 വർഷമായി ദുബായിലെ മൾട്ടി നാഷനൽ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു രാജ് കിരൺ. മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് 12.30നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും.