ദുബായിൽ വനിതാ സൈക്ലിംഗ് മത്സരത്തിനായി ഇന്ന് വ്യാഴാഴ്ച ചില റോഡുകളിലെ ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
മത്സരാർത്ഥികൾ കടന്നുപോകുമ്പോൾ പ്രത്യേക ഇന്റർസെക്ഷനുകളിലായി 10 മുതൽ 15 മിനിറ്റ് വരെ 1.30 മുതൽ 4.30 വരെയാണ് ഗതാഗതം നിർത്തിവെക്കുകയെന്ന് ആർടിഎ അറിയിച്ചു.
വനിതാ സൈക്ലിംഗ് മത്സരത്തിന്റെ സ്റ്റേജ് 1 എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഘട്ടത്തിൽ ഇന്ന് ദുബായ് മിറാക്കിൾ ഗാർഡനിൽ നിന്ന് ദുബായ് ഹാർബറിലേക്കുള്ള 122 കിലോമീറ്റർ ദൂരം റൈഡർമാർ സഞ്ചരിക്കും.
നാളെ വെള്ളിയാഴ്ച: സ്റ്റേജ് 2, അൽ മിർഫ മുതൽ മദീനത്ത് സായിദ് വരെ – 113 കിലോമീറ്ററും , ശനിയാഴ്ച: സ്റ്റേജ് 3, അൽ ഐൻ മുതൽ ജബൽ ഹഫീത് വരെ – 128 കിലോമീറ്ററും, ഞായറാഴ്ച: സ്റ്റേജ് 4, അബുദാബി സിറ്റി മുതൽ അബുദാബി ബ്രേക്ക് വാട്ടർ വരെ – 105 കിലോമീറ്ററുമായി മത്സരങ്ങൾ നടക്കും
ഇന്ന് ദുബായ് മിറാക്കിൾ ഗാർഡനിൽ ആരംഭിച്ച് റൈഡർമാർ ദുബായ് സ്പോർട്സ് സിറ്റി, അൽ ഖുദ്ര സൈക്കിൾ ട്രാക്ക്, ഗ്ലോബൽ വില്ലേജ് തുടങ്ങിയ ലാൻഡ്മാർക്കുകളിലൂടെ പോയി ദുബായ് ഹാർബറിൽ മത്സരം പൂർത്തിയാക്കും.
താഴെ പറയുന്ന റോഡുകളിലാണ് ഗതാഗതം അല്പസമയം നിർത്തിവയ്ക്കുക.
#Reminder: Traffic will be temporarily suspended at street intersections along the route of the UAE Tour Women 2024 on Thursday, February 8, from 1:30 pm to 4:30 pm, for approximately 10 to 15 minutes. Once the last competitor passes, normal traffic flow will resume.…
— RTA (@rta_dubai) February 7, 2024
#هيئة_الطرق_و_المواصلات تعلمكم بالطرق المتأثرة بطواف الإمارات للسيدات 2024 الذي يُقام الخميس 8 فبراير 2024 من 1:30 ظهراً إلى 4:30 مساءً. يمكنكم استخدام المواصلات العامة للوصول إلى وجهتكم براحة وسهولة. pic.twitter.com/Sb6aoIgMvC
— RTA (@rta_dubai) February 8, 2024