ദുബായ് വിമാനത്താവളത്തിൽ വിമാനം പുറപ്പെടാൻ 45 മിനിറ്റ് മാത്രം ശേഷിക്കെ ഒരു വയോധികയുടെ ഭർത്താവിനെ കാണാതായതിനെത്തുടർന്ന് ഫ്ലൈറ്റിന് 15 മിനിറ്റ് മുമ്പ് ജീവനക്കാർക്ക് അവരെ ഒന്നിപ്പിക്കാനായി.
ദുബായ് വിമാനത്താവളത്തിൽ കരഞ്ഞുകൊണ്ട് ഒരാൾ തൻ്റെ അടുത്തേക്ക് വന്നതായി ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫീസർ മുഹമ്മദ് സൊഹ്റാബി പറഞ്ഞു. വിമാനം പുറപ്പെടാൻ 45 മിനിറ്റ് മാത്രം ശേഷിക്കെ എയർപോർട്ടിൽ വെച്ച് ഭർത്താവിനെ കാണാതായതായും ഭർത്താവുമായി ആശയവിനിമയം നടത്താൻ ഒരു മാർഗവുമില്ലെന്നും അവർ പറഞ്ഞു.
ഉടൻ തന്നെ ഡ്യൂട്ടി ഓഫീസർ അവരുടെ ഭർത്താവിൻ്റെ ഫോട്ടോ എടുത്ത് സഹപ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കുകയും വിമാനം പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് ആളെ കണ്ടെത്തുകയുമായിരുന്നു.
അതിഥി സത്കാരം എന്നാൽ നമ്മുടെ വീട്ടിൽ ഉള്ളത് പോലെ അതിഥികളെ സേവിക്കുക എന്നതാണ്,” 33 വർഷമായി ദുബായ് എയർപോർട്ടിൽ ജോലി ചെയ്യുന്ന സൊഹ്റാബി പറഞ്ഞു. ഇത് എനിക്ക് മറക്കാനാകാത്ത ഓർമ്മയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.