ഷാർജയിൽ ഇന്ന് വ്യാഴാഴ്ച രാവിലെ സ്കൂൾ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും രണ്ട് സൂപ്പർവൈസർമാർക്കും നിസാര പരിക്കേറ്റു.
സ്കൂൾ ബസ് പെട്ടെന്ന് തിരിഞ്ഞ് തെന്നിമാറി നടപ്പാതയിൽ ഇടിച്ചതാണ് അപകടകാരണമെന്ന് ഷാർജ പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്കൂളിലെ കുട്ടികൾ സുരക്ഷിതരാണെന്നും രക്ഷിതാക്കൾക്ക് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ ബസുകൾ ശ്രദ്ധാപൂർവം ഓടിക്കേണ്ടതിൻ്റെ പ്രാധാന്യവും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും ഷാർജ പോലീസ് വീണ്ടും ഓർമ്മിപ്പിച്ചു.