രണ്ട് ദിവസങ്ങളിൽ (ഞായർ, തിങ്കൾ) ‘അസ്ഥിരവും’ ഈർപ്പമുള്ളതുമായ കാലാവസ്ഥാ പ്രവചനത്തിന് മുന്നോടിയായി റോഡ് നിയമങ്ങളും മഴയിൽ വാഹനമോടിക്കാനുള്ള ടിപ്സുകളും പാലിക്കാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.
മഴ സമയത്ത് നിശ്ചയിക്കപ്പെടുന്ന വേഗത പരിധി പാലിക്കാനും, മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക (പ്രത്യേകിച്ച് ദൃശ്യപരത കുറയുമ്പോൾ) , ഹാർഡ് ബ്രേക്കിംഗ് ഒഴിവാക്കുക, സ്ലൈഡിംഗ് ഒഴിവാക്കാൻ തിരിയുമ്പോൾ വേഗത കുറയ്ക്കണമെന്നും അബുദാബി പോലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോളിംഗ് ഡയറക്ടറേറ്റ് പറഞ്ഞു.
മഴക്കാലത്ത് വാഹനമോടിക്കുന്നതിന് ടയറുകൾ പഴകിയതും വഴുവഴുപ്പുള്ളതുമല്ലെന്ന് ഉറപ്പാക്കുന്നതുൾപ്പെടെയുള്ള അധിക സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. മലയിടുക്കുകളിൽ നിന്നും ജലസംഭരണികളിൽ നിന്നും അകന്നു നിൽക്കേണ്ടതിൻ്റെ ആവശ്യകതയും പോലീസ് ഊന്നിപ്പറഞ്ഞു.