മത്സ്യബന്ധന ബോട്ട് ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് എട്ട് മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.
ദുബായ് ഫിഷ് മാർക്കറ്റ് വാട്ടർഫ്രണ്ടിലേക്ക് പോകുകയായിരുന്ന എട്ട് നാവികർ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടിൽ വാണിജ്യ ചരക്ക് കപ്പൽ ഇടിച്ച് ഇന്നലെ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
കപ്പൽ ഇടിച്ചതിനെ തുടർന്ന് ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും മൂന്ന് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുബായ് പോലീസ് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി ദുബായിലെ റാഷിദ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.