2026-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എയർ ടാക്‌സികളിൽ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ, ദുബായ് എയർപോർട്ടിനും പാം ജുമൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം 30-45 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറയ്ക്കാനാകുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്‌റോസിയാൻ പറഞ്ഞു.
“വേഗത, റേഞ്ച്, പരിമിതമായ ചാർജിംഗ് സമയം എന്നിവ ഉപയോഗിച്ച്, ഈ വാഹനങ്ങൾക്ക് 10 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ ദുബായ് എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലെ വെർട്ടിപോർട്ടിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും” അദ്ദേഹം പറഞ്ഞു.
വിവിധ എമിറേറ്റുകൾക്കിടയിൽ യാത്രക്കാരെ കൊണ്ടുപോകാൻ ഈ വിമാനം അനുയോജ്യമാണെന്നും 2026 ൽ ആറ് എയർ ടാക്‌സികളുമായി ഞങ്ങളുടെ ആദ്യ സർവീസ് ആരംഭിക്കുമെന്നും, അന്ന് ലോകത്തിലെ തന്നെ ആദ്യത്തേതായിരിക്കാം ഇത്തരത്തിലുള്ള സർവീസുകളെന്നും അദ്ദേഹം പറഞ്ഞു.