യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് യുഎഇയിലെ നിരവധി സ്വകാര്യ സ്കൂളുകളിൽ റിമോട്ട് ലേണിംഗ് നാളെ ഫെബ്രുവരി 13 ചൊവ്വാഴ്ചയും തുടരും.
അബുദാബിയിലെ ഏറ്റവും വലിയ സ്കൂൾ ഓപ്പറേറ്ററായ അൽദാർ എജ്യുക്കേഷൻ്റെ കീഴിലുള്ള ചില സ്കൂളുകൾ ഇന്നലെ തിങ്കളാഴ്ച ഓൺലൈൻ പഠനത്തിലേക്ക് മാറി, അത് കൂടുതൽ ദിവസത്തേക്ക് തുടരുമെന്നും അറിയിച്ചിട്ടുണ്ട്. കനത്ത മഴ എമിറേറ്റിലെ നിരവധി സ്കൂളുകളെ ബാധിച്ചതായി അൽദാർ എജ്യുക്കേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡേവ് ടെയ്ലർ പറഞ്ഞു.
നാളെ ഫെബ്രുവരി 13 ന് എല്ലാ സർക്കാർ സ്കൂളുകളിലും റിമോട്ട് ലേണിംഗ് തുടരുമെന്ന് യുഎഇ വിദ്യാഭ്യാസ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.