ഇന്ന് ഫെബ്രുവരി 13 ചൊവ്വാഴ്ച രാവിലെ ഫുജൈറയിലെ നിവാസികൾ കനത്ത മഴയെയാണ് വരവേറ്റത്, പുലർച്ചെ പെയ്ത കനത്ത മഴ പലയിടങ്ങളിലും വലിയ വെള്ളക്കെട്ടിന് കാരണമായി.
മലനിരകളിൽ നിന്ന് വെള്ളച്ചാട്ടങ്ങളുടേയും , വെള്ളപ്പൊക്കത്തിൽ ഒഴുകുന്ന വാടികളുടേയും, അണക്കെട്ട് നിറഞ്ഞതിന്റെയും, നീന്തൽക്കുളം പോലെയുള്ള റോഡുകളുടേയും വീഡിയോകൾ പല നിവാസികളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു.
ഷാർജ എമിറേറ്റിലെ കൽബയിലെ ഖോർഫക്കാനിലും ഫുജൈറയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിൽ അൽ ഹായിയിലെ മായിലും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ മഴയുടെ അളവ് കൂടിയിട്ടുണ്ട്.