ഇന്നലെ തിങ്കളാഴ്ച യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഇടിയും മിന്നലും ഉണ്ടായതിനാൽ ഷാർജ കിഴക്കൻ മേഖലയിലെ 700-ലധികം താമസക്കാരെ മാറ്റിപ്പാർപ്പിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
മോശം കാലാവസ്ഥയെതുടർന്ന് ഇവരുടെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 707 താമസക്കാർക്കും താൽക്കാലിക അഭയം നൽകിയതായും അതോറിറ്റി അറിയിച്ചു.