ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ഓൺപാസീവ് സ്റ്റേഷനിൽ കാലതാമസം നേരിടുന്നതായി ദുബായ് മെട്രോയിലെ യാത്രക്കാരെ അറിയിച്ചു.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ട്വിറ്ററിലൂടെ (x ) യാണ് ഈ കാലതാമസം നേരിടുന്നുണ്ടെന്ന് അറിയിച്ചിരിക്കുന്നത്.
ഒരു യാത്രക്കാരൻ്റെ ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക കണ്ടെത്തിയതിനാൽ ദുബായ് മെട്രോ റെഡ് ലൈൻ ഉപയോക്താക്കൾക്ക് ‘ഓൺപാസീവ്’ സ്റ്റേഷനിൽ കാലതാമസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആർടിഎ ട്വീറ്റിൽ പറഞ്ഞു. സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ എത്തിക്കാൻ ബസ് സർവീസ് ഏർപ്പെടുത്തിയതായും അതോറിറ്റി അറിയിച്ചു.
For #Dubai_Metro Red line users, expected delay at “ONPASSIVE” station due to smoke detected from an electric scooter for one of the passengers, for your safety, alternative buses service has been provided at the station. Thanks for your cooperation.
— RTA (@rta_dubai) February 14, 2024