നിയുക്ത സ്ഥലങ്ങളിൽ അല്ലാതെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടന്ന് അപകടങ്ങൾ വിളിച്ചു വരുത്തുന്ന ഒന്നിലധികം വീഡിയോകൾ അബുദാബി പോലീസ് ഇന്ന് പുറത്ത് വിട്ടു.
നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ചില കാൽനടയാത്രക്കാർ ഇപ്പോഴും അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നത് തുടരുകയാണെന്നാണ് അബുദാബി പോലീസ് ഈ വീഡിയോയിലൂടെ പറയുന്നത്.
റോഡ് മുറിച്ച് കടക്കാനായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ ആ റോഡിലൂടെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് വേഗത കുറയ്ക്കുന്നതോ തെന്നിമാറുന്നതോ വീഡിയോയിൽ കാണാം. വാഹനങ്ങൾ അതിവേഗം കടന്നുപോകുന്ന പ്രധാന റോഡുകളിലൂടെ അശ്രദ്ധമായി നടക്കുന്ന നിരവധി പേരും വീഡിയോയിലുണ്ട്. ചില കാൽനടയാത്രക്കാർ ഫോൺ ഉപയോഗിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുന്നതും കാണാം.
കാൽനടയാത്രക്കാരുടെ ഇത്തരം പെരുമാറ്റങ്ങൾ നിരവധി അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും എല്ലാ റോഡിലും മുറിച്ചു കടക്കാനായി ഒരു നിശ്ചിത സീബ്ര ലൈൻ അല്ലെങ്കിൽ പാലം ഉണ്ടായിരിക്കുമെന്നും അതിലൂടെയല്ലാതെ തോന്നുന്ന സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കരുതെന്നും അബുദാബി പോലീസ് വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകി.
#أخبارنا | بالفيديو .. #شرطة_أبوظبي تدعو المشاة لاستخدام الأماكن المخصصة للعبور
التفاصيل:https://t.co/GFemQo6wYr pic.twitter.com/m3qcDYVmNk
— شرطة أبوظبي (@ADPoliceHQ) February 16, 2024