2024 ഏപ്രിൽ 8 ന് സമ്പൂർണ സൂര്യഗ്രഹണം പ്രതീക്ഷിക്കുന്നതിനാൽ റമദാനിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാലിലെ ചന്ദ്രക്കല കാണാനുള്ള ബുദ്ധിമുട്ട് കാരണം ഈദ് അൽ ഫിത്തറിൻ്റെ (ചെറിയ പെരുന്നാൾ ) ആദ്യ ദിവസം ഏപ്രിൽ 10 ബുധനാഴ്ച വരാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ അസോസിയേഷൻ അറിയിച്ചു.
സൂര്യാസ്തമയത്തിനുശേഷം ശവ്വാൽ ചന്ദ്രക്കല കാണുന്നത് ബുദ്ധിമുട്ടാക്കുന്ന സൂര്യഗ്രഹണം ഏപ്രിൽ 8 നാണ് നടക്കുക. അതായത് വിശുദ്ധ റമദാൻ മാസത്തിൻ്റെ അവസാന ദിവസം അടയാളപ്പെടുത്തുന്ന ഏപ്രിൽ 9 ന് സൂര്യാസ്തമയത്തിന് ശേഷം ശവ്വാൽ ചന്ദ്രക്കല ദൃശ്യമായേക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ അസോസിയേഷൻ്റെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
ഇസ്ലാമിക മാസങ്ങൾ ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് 29 അല്ലെങ്കിൽ 30 ദിവസമായിരിക്കും.