സൂര്യഗ്രഹണത്താൽ ചന്ദ്രക്കല കാണാൻ ബുദ്ധിമുട്ടും : ചെറിയ പെരുന്നാൾ ഏപ്രിൽ 10 വരാൻ സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ അസോസിയേഷൻ.

Solar eclipse will make it difficult to see the crescent moon- Emirates Astronomical Association says the minor festival is likely to come on April 10.

2024 ഏപ്രിൽ 8 ന് സമ്പൂർണ സൂര്യഗ്രഹണം പ്രതീക്ഷിക്കുന്നതിനാൽ റമദാനിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാലിലെ ചന്ദ്രക്കല കാണാനുള്ള ബുദ്ധിമുട്ട് കാരണം ഈദ് അൽ ഫിത്തറിൻ്റെ (ചെറിയ പെരുന്നാൾ ) ആദ്യ ദിവസം ഏപ്രിൽ 10 ബുധനാഴ്ച വരാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ അസോസിയേഷൻ അറിയിച്ചു.

സൂര്യാസ്തമയത്തിനുശേഷം ശവ്വാൽ ചന്ദ്രക്കല കാണുന്നത് ബുദ്ധിമുട്ടാക്കുന്ന സൂര്യഗ്രഹണം ഏപ്രിൽ 8 നാണ് നടക്കുക. അതായത് വിശുദ്ധ റമദാൻ മാസത്തിൻ്റെ അവസാന ദിവസം അടയാളപ്പെടുത്തുന്ന ഏപ്രിൽ 9 ന് സൂര്യാസ്തമയത്തിന് ശേഷം ശവ്വാൽ ചന്ദ്രക്കല ദൃശ്യമായേക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ അസോസിയേഷൻ്റെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

ഇസ്ലാമിക മാസങ്ങൾ ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് 29 അല്ലെങ്കിൽ 30 ദിവസമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!