വർഷങ്ങളോളം യുഎഇ രാജകുമാരൻ എന്ന വ്യാജേന പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ച കേസിൽ 38കാരനായ അലക്സ് ടാന്നസ് എന്ന ലബനാൻ പൗരനെ അമേരിക്കയിലെ ടെക്സസിലെ സാൻ അൻ്റോണിയോയിൽ എഫ്ബിഐ പിടികൂടി. ദശലക്ഷക്കണക്കിന് ദിർഹമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
സാൻ അൻ്റോണിയോയിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതി ക്കെതിരെ 20 വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
യുഎഇയിൽനിന്നുള്ള ബിസിനസുകാരനും നയതന്ത്രജ്ഞനുമാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നുവെന്നും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് സംരംഭങ്ങളിലേക്ക് നിക്ഷേപമായാണ് പലരിൽനിന്നും പണം വാങ്ങിയതെന്നും എഫ്ബിഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.