റാസൽഖൈമയിൽ 3,500 അടി ഉയരത്തിൽ ദുർഘടമായ മലയോര മേഖലയിൽ കുടുങ്ങിയ വിദേശ പൗരന്മാരായ എട്ട് പേരെ റാസൽഖൈമ പോലീസിൻ്റെ എയർ വിംഗ് ഡിപ്പാർട്ട്മെൻ്റ് എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.
റാസൽഖൈമയിലെ വടക്ക് മലനിരകളിൽ ഒരു സംഘം ഒറ്റപെട്ടതായി ഒരു ഫോൺ കോൾ ലഭിച്ചതായി റാസൽഖൈമ പോലീസിലെ എയർ ഡിവിഷൻ മേധാവി കേണൽ അബ്ദുല്ല അലി അൽ ഷാഹി പറഞ്ഞു. ഉടൻ തന്നെ തങ്ങളുടെ ഹെലികോപ്ടറുകളിലൊന്ന് നിർദ്ദിഷ്ട സ്ഥലത്തേക്ക് അയക്കുകയായിരുന്നു.
എയർ ലിഫ്റ്റ് ചെയ്ത എട്ട് പേരേയും പരിക്കുകളൊന്നും കൂടാതെ രക്ഷിക്കാനായെന്നും ഇവരെ പിന്നീട് സുരക്ഷിതവും ആക്സസ് ചെയ്യാവുന്നതുമായ പ്രദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തെന്ന് അൽ ഷാഹി പറഞ്ഞു.