തിരുവനന്തപുരത്ത് പേട്ടയിൽ നാടോടി ദമ്പതിമാരുടെ കുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാർ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെൺകുഞ്ഞിനെയാണ് കാണാതായത്. പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്.
കാണാതായ മേരി എന്ന കുട്ടിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ടാണ് കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഹൈദ്രാബാദ് സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. ഇന്നലെ പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്.