കഴിഞ്ഞ ശനിയാഴ്ച ഷാർജയിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സിറ്റി സെൻ്ററിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ കാണാതായ ഓട്ടിസം ബാധിച്ച 18 കാരനെ സുരക്ഷിതമായി കണ്ടെത്തി.
ഇന്നലെ ഞായറാഴ്ച്ച അർദ്ധരാത്രി കഴിഞ്ഞ് ദുബായ് എയർപോർട്ട് ടെർമിനൽ 1 വഴി കുവൈറ്റിലേക്ക് യാത്രചെയ്ത ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എയർപോർട്ടിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്.
നീണ്ട 24 മണിക്കൂർ തിരഞ്ഞെങ്കിലും തന്റെ മകൻ ഫെലിക്സ് ജെബിയെ സുരക്ഷിതമായി കണ്ടെത്താനെയെന്നും ദൈവകൃപയാൽ അവൻ ഇപ്പോൾ ഞങ്ങളോടൊപ്പമുണ്ടെന്നും പിതാവ് ജെബി തോമസ് പറഞ്ഞു.