അബുദാബി മസ്‌ദർ സിറ്റിയിൽ വിപുലമായ സൗകര്യങ്ങളുമായി ഏറ്റവും വലിയ കമ്മ്യൂണിറ്റി പാർക്ക് തുറന്നു. 20 ഹെക്ടറിലാണ് ‘മസ്‌ദർ’ എന്ന് പേരിട്ടിരിക്കുന്ന പാർക്ക് നിർമ്മി ച്ചിരിക്കുന്നത്. പുൽത്തകിടി, കളിക്കളങ്ങ ൾ, ഓടാനും സൈക്കിളോടിക്കാനുമുള്ള ട്രാക്കുകൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കി യിരിക്കുന്നത്.
നവീന കണ്ടെത്തലുകളുടെയും സുസ്ഥിരതയുടെയും ഹബ്ബായ മസ്‌ദർ സിറ്റിയിലെ ഏറ്റവും വലിയ പദ്ധതി കളൊന്നുകൂടിയാണ് മസ്‌ദർ പാർക്ക്. വോളിബാൾ, ബാഡ്‌മിൻ്റൺ, പെഡൽ ബാൾ, ബാസ്‌കറ്റ്ബാൾ എ ന്നിവക്ക് പുറമേ 5 കിലോമീറ്റർ നീളമുള്ള സൈക്കിൾ ട്രാക്കും ഓടുന്നതിനുള്ള ട്രാക്കും സൈക്കിളോട്ട ത്തിനുള്ള പ്രത്യേക ട്രാക്കായ പമ്പാക്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പുനരുപയോഗ വസ്തുക്കളാണ് പാർക്കിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. 340 സൗരോർജ പാനലുകൾ പാർക്കിന് ഊർജം പകരും.