ഭക്ഷ്യവസ്‌തുക്കളുടെയും ആസ്വാദ്യകരമായ പാനീയങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ പ്രദർശന വിപണന മേള 29ാമത് ദുബായ് ഗള്‍ഫുഡിന് ഇന്ന് ഫെബ്രുവരി 19 ന് തുടക്കമായി
ദുബായിലെ വേൾഡ് ട്രേഡ് സെൻ്ററിലാണ് നാല് ദിവസത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഗ്ലോബല്‍ ഫുഡ് ആന്‍ഡ് ബിവറേജ് ഇവന്റായ ഗള്‍ഫുഡ് ദുബായിലെ ആഗോള എഫ് ആന്‍ഡ് ബി കമ്മ്യൂണിറ്റികളെ ഒരുമിപ്പിക്കുന്ന വേദിയാണിത്.
ഗൾഫുഡ് 2024 മേളയിൽ കേരളത്തിലെ സംരംഭകരും വ്യത്യസ്‌തതയാർന്ന സംരംഭങ്ങളുമായി കേരള പവലിയനിൽ അണിനിരക്കും.
ക്രെംബെറി യോഗർട്ട്, പ്രോട്ടെക് ഓർഗാനോ, പവിഴം അരി, മഞ്ഞിലാസ് ഫുഡ് ടെക്, വെളിയത്ത് ഫുഡ് പ്രോഡക്ട‌്‌സ്, നാസ്‌ഫുഡ് എക്‌സിം, ഗ്ലെൻവ്യൂ തേയില, ഫൂ ഫുഡ്‌സ്, ബീക്രാഫ്റ്റ് തേൻ, ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസിംഗ് കമ്പനി, ഹാരിസൺസ് മലയാളം, മലബാർ നാച്ചുറൽ ഫുഡ്‌സ് തുടങ്ങിയ കേരളത്തിലെ വളർന്നുവരുന്ന ഭക്ഷ്യമേഖലയിലെ സംരംഭകരുടെ ഉത്പന്നങ്ങൾ പവലിയനിൽ പ്രദർശനത്തിനുണ്ട്.
ഈ വര്‍ഷം 127 രാജ്യങ്ങളില്‍ നിന്നുള്ള 5,000 എക്‌സിബിറ്റര്‍മാര്‍ 24 എക്‌സിബിഷന്‍ ഹാളുകളിലായി ആയിരക്കണക്കിന് പുതുമകള്‍ പ്രദര്‍ശിപ്പിക്കും. മേള ഫെബ്രുവരി 23 വരെയാണ് ഉണ്ടാകുക.